അമ്പലപ്പുഴ: അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകം എല്ലാ വർഷവും നൽകി വരുന്ന കുഞ്ചൻ നമ്പ്യാർ സ്മാരക സാഹിത്യ പുരസ്കാരം ഈ വർഷം പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്.മാധവന് കുഞ്ചൻ നമ്പ്യാർ ദിനമായ 5ന് സമർപ്പിക്കും. 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം.